Kannur Expatriats Association എക്സിക്യൂട്ടീവ് അംഗങ്ങളായ ദിനേശൻ കടലായി , രാജേഷ് കുഞ്ഞിരാമൻ എന്നിവർ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായുള്ള യാത്രായപ്പ് യോഗം പ്രസിഡന്റ് KV ഷാജേഷിന്റെ അധ്യക്ഷതയിൽ ചേർന്നു. തുടർന്ന് Kexpa യുടെ ഉപഹാര സമർപ്പണം പ്രസിഡന്റ് KV ഷാജേഷും വൈസ് പ്രസിഡന്റ് ലസിത് കയക്കീലും നിർവ്വഹിച്ചു.
Kexpa യുടെ വരും വർഷങ്ങളിലെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത യോഗത്തിൽ മീഡിയ & കൾചറൽ കമ്മിറ്റി ചെയർമാനായി അഭി വെങ്ങരയെ തിരഞ്ഞെടുത്തു.
അനുമോദന യോഗത്തിൽ വൈസ് പ്രസിഡന്റ് സംഗീത് കൃഷ്ണൻ ജോയിന്റ് സെക്രട്ടറിയമാരായ സീനേഷ് ഗംഗാധരൻ, രാജേഷ് കൃഷ്ണൻ, കോർഡിനേറ്റർ മുരളി വീനസ്, മുൻ പ്രസിഡന്റ് ക്യാപ്റ്റൻ. വിജിത്ത് വായക്കര, മുൻ സെക്രട്ടറി ജിതേഷ് വിജയൻ തുടങ്ങിയവർ സംസാരിച്ചു .