നോർക്ക കെയർ : പ്രവാസികൾക്കു മാത്രമായി നടപ്പിലാക്കുന്ന ആദ്യത്തെ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിക്ക് കേരള സർക്കാർ ഇന്ന് തുടക്കം കുറിച്ചു.

Norka Care_ The Kerala government today launched the first comprehensive health accident insurance scheme exclusively for expatriates.

പ്രവാസികൾക്കു മാത്രമായി നടപ്പിലാക്കുന്ന രാജ്യത്തിലെ ആദ്യത്തെ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിക്ക് കേരള സർക്കാർ ഇന്ന് തുടക്കം കുറിച്ചു. പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന ഈ പദ്ധതി ലോകമാകെയുള്ള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സംസ്ഥാന സർക്കാർ പുലർത്തുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുകയാണ്. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ ‘നോർക്ക കെയർ’ എന്ന പേരിൽ ആരംഭിക്കുന്ന ഈ പദ്ധതിയുടെ സേവനം ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ലഭ്യമാകും.

May be an image of 8 people, dais and text

നോർക്കയുടെ ഐഡി കാർഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളും ഇതിന്റെ പരിധിയിൽ വരും. ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. മാത്രമല്ല, പോളിസി എടുക്കുന്നതിന് മുൻപുള്ള രോഗങ്ങൾക്കും കാത്തിരിപ്പ് കാലം ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ഇതുവഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും.
ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിൽ രാജ്യത്തിനുള്ളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ആവശ്യമായ ശ്രമം സർക്കാർ നടത്തും.
ഈ പദ്ധതിയുടെ ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവ് ഇന്നു മുതൽ ഒക്‌ടോബർ 22 വരെ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബൂക്കിലൂടെ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!