അൽഷിമേഴ്‌സ് രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള ആധുനിക സി ടി സ്‌കാൻ സംവിധാനവുമായി ദുബായ് ഹെൽത്ത്

Dubai Health Authority launches modern CT scan for early detection of Alzheimer's disease.

മറവി രോഗം (Alzheimer’s disease) നേരത്തെ കണ്ടുപിടിക്കാൻ ദുബായ് ഹോസ്‌പിറ്റലിൽ ആധുനിക സാങ്കേതിക വിദ്യ ദുബായ് ഹെൽത്ത് ഏർപ്പെടുത്തി.

“അമിലോയിഡ് പെറ്റ്-സി ടി ഇമേജിംഗ് ഉപയോഗിച്ചാണ് രോഗ നിർണയം നടത്തുന്നത്. ദുബായ് ഹെൽത്താണ് അടുത്തിടെ ഇത് അവതരിപ്പിച്ചത്. എമിറേറ്റിലെ ന്യൂറോളജിക്കൽ പരിചരണം ശക്തിപ്പെടുത്തുന്നതിലെ ഒരു അതുല്യമായ ചുവടുവയ്പാണിത്. നേരത്തെയുള്ളതും കൃത്യവുമായ ഈ രോഗനിർണയം ആളുകൾക്ക് രക്ഷയാകുമെന്ന് ആരോഗ്യ വിദഗ്‌ധർ പറഞ്ഞു.

രോഗം തിരിച്ചറിയാൻ ഡോക്‌ടർമാരെ സഹായിക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ആധുനിക സാങ്കേതിക വിദ്യ . ഓർമ പ്രശ്‌നങ്ങളോ നേരിയ വൈജ്ഞാനിക വൈകല്യമോ ഉള്ള മുതിർന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിംഗ് സെന്ററിൽ ലഭ്യമായ നൂതന യന്ത്രം തലച്ചോറിലെ അസാധാരണമായ അമിലോയിഡ് പ്രോട്ടീൻ നിക്ഷേപം കൃത്യമായി കണ്ടെത്തും. നേരത്തെ വെളിപ്പെടുന്നതിലൂടെ, അൽഷിമേഴ്സിനെ മറ്റ് തരത്തിലുള്ള തകരാറുകളിൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!