വിമാനത്തിന്റെ ടയറില്‍ കയറി 13 കാരനായ ഒരു അഫ്ഗാൻ ബാലൻ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്ത് ഡല്‍ഹിയില്‍ എത്തി. ഏറെക്കുറെ അസാധ്യമെന്ന് തന്നെ പറയാന്‍ കഴിയുന്ന അത്യന്തം അപകടകരമായ 94 മിനിറ്റ് നീണ്ട് നിന്ന് യാത്രയാണ് ബാലന് നടത്തിയത്. ഇത്രയും അപകടകരമായ യാത്ര എങ്ങനെയാണ് ബാലന് അതിജീവിച്ചത് എന്ന അത്ഭുതത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
പറന്നുയര്‍ന്ന വിമാനത്തിന്റെ ടയറില്‍ കയറിയ 13 കാരനായ ബാലന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ഇറാനിലേക്ക് കടക്കാന്‍ ഉദ്ദേശിച്ചാണ് വിമാനത്തിലേക്ക് കയറിയതെങ്കിലും പദ്ധതി പാളി പോവുകയായിരുന്നു. വിമാനം മാറിയതറിയാതെ ബാലന് എത്തിചേര്‍ന്നത് ഡല്‍ഹി വിമാനത്താവളത്തിലാണെന്നാണ് ചോദ്യം ചെയ്യലിൽ അധികൃതർ മനസിലാക്കിയത്.
എന്നാൽ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടി നിയമപരമായ കുറ്റങ്ങളില്‍ നിന്ന് മുക്തനാണ്. എന്നാലും 30,000 അടി ഉയരത്തില്‍ പറന്ന വിമാനത്തില്‍ കുട്ടി എങ്ങനെ അതിജീവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.
പറന്നുയര്‍ന്നതിനുശേഷം വീല്‍ ബേ വാതില്‍ തുറക്കും ഈ സമയം ചക്രം പിന്നോട്ട് പോകുകയും വാതില്‍ അടയുകയും ചെയ്യും. ഈ സമയം കുട്ടി ഈ അടച്ചിട്ട സ്ഥലത്ത് പ്രവേശിച്ചിരിക്കാം. അത് പാസഞ്ചര്‍ ക്യാബിനിന് സമാനമായ താപനില നിലനിര്‍ത്തിയിരിക്കാം. ”ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന് വിശദീകരിച്ചു.
10,000 അടിക്ക് മുകളില്‍ എത്തിയാല്‍ തന്നെ ഓക്സിജന്റെ അളവ് കുറയും. ഇത് മിനിറ്റുകള്‍ക്കുള്ളില്‍ ഒരാളെ അബോധാവസ്ഥയിലാക്കാനും മരണത്തിലേക്ക് നയിക്കാനും കാരണമാകും. ഇതിന് പുറമെ താപിനിലയിലെ കുറവും വില്ലനായേക്കാം. ഇത്തരത്തില്‍ വിമാനത്തിന്റെ ടയറില്‍ യാത്ര ചെയ്ത 5ല്‍ ഒരാള്‍ മാത്രമെ അതിജീവിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.