യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് താപനില 25 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥായായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്..
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് താപനില പരമാവധി 41 ഡിഗ്രി സെൽഷ്യസായി ഉയരും. കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസായിരിക്കും. ദുബായിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഷാർജയിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസുമായിരിക്കും. അബുദാബിയിൽ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.