അൽഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മ രി ച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചത്. മ ര ണപ്പെട്ടവരിൽ ഒരാൾ ആറുമാസം ഗർഭിണിയായിരുന്നു.
ഔദ് അൽ തോബ പ്രദേശത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഒരു അറബ് യുവാവ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ഇവരുടെ കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.