ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തകരാറിനെതുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു
ഇന്നലെ ബുധനാഴ്ച രാവിലെ ഷാർജയിലേക്കുള്ള ദിശയിൽ ഹെസ്സ പാലം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് സംഭവം. മെക്കാനിക്കൽ തകരാർ മൂലം ഒരു ട്രക്ക് റോഡിൽ നിർത്തിയിട്ടിരുന്നു. ഈ ട്രക്കിലേക്ക് ഒരു ബൈക്ക് വന്ന് പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ദുബായ് പോലീസ് വാഹനമോടിക്കുന്നവരോട് റോഡിന്റെ മധ്യത്തിൽ ഒരിക്കലും വാഹനം നിർത്തരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ന്യായീകരണമില്ലാതെ വാഹനം നിർത്തുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ഗതാഗത തടസ്സത്തിന് 500 ദിർഹം അധിക പിഴയും ലഭിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.