അനുമതിയില്ലാതെ യുഎഇയുടെ ദേശീയ ചിഹ്നങ്ങളോ പൊതു വ്യക്തികളെയോ ചിത്രീകരിക്കുന്നതിന് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ സമാനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നുവെന്ന് യുഎഇ മീഡിയ കൗൺസിൽ ഇന്ന് വ്യാഴാഴ്ച വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും, വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതിനും, മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനും, അവരുടെ അന്തസ്സും പ്രശസ്തിയും തകർക്കുന്നതിനും, അല്ലെങ്കിൽ സമൂഹത്തിന്റെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും ഹാനി വരുത്തുന്നതിനും AI സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് മാധ്യമ ലംഘന നിയന്ത്രണമായി കണക്കാക്കുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനത്തിന് പിഴയും, ജയിൽ ശിക്ഷകളും ലഭിക്കുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി.
എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കളോടും, മാധ്യമ സ്ഥാപനങ്ങളോടും, ഉള്ളടക്ക സ്രഷ്ടാക്കളോടും അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കാനും, പ്രൊഫഷണൽ, ധാർമ്മിക ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കാനും കൗൺസിൽ ആഹ്വാനം ചെയ്തു.