അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് 100 % വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

President Donald Trump has announced tariffs of up to 100 percentage on branded medicines imported into the United States.

അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്ടോബർ ഒന്നാംതീയതി മുതൽ 100 ശതമാനംവരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ വ്യാഴാഴ്ച സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപിൻ്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്കും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.

ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാൻ്റ് അമേരിക്കയിൽ സ്ഥാപിക്കുന്നില്ലെങ്കിൽ, 2025 ഒക്ടോബർ ഒന്നാം തീയതി മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റൻ്റ് നേടിയ എല്ലാ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും ഞങ്ങൾ 100 ശതമാനം തീരുവ ചുമത്തും” എന്നാണ് ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചത്.

എന്നിരുന്നാലും ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിൽ അവരുടെ ഉത്പന്നങ്ങൾക്ക് തീരുവ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!