ഖോർ ഫക്കാനിലെ ഒരു വില്ലയിൽ ഇന്ന് വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. ഷാർജ പോലീസിന്റെയും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും പ്രത്യേക സംഘങ്ങൾ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കിയിരുന്നു.
തീപിടുത്തത്തിൽ വില്ലയിലെ 52 വയസ്സുള്ള ഒരു സ്വദേശിയ്ക്ക് പൊള്ളലേറ്റു. പിന്നീട് ഇദ്ദേഹത്തെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒരു കുടുംബാംഗത്തിൽ നിന്ന് രാവിലെ ആറ് മണിക്കാണ് കൺട്രോൾ റൂമിലേക്ക് ഒരു റിപ്പോർട്ട് ലഭിച്ചതെന്ന് ഖോർഫക്കാൻ കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹി പറഞ്ഞു. ഉടൻ തന്നെ അപകടസ്ഥലത്തേക്ക് പ്രത്യേക സംഘങ്ങളെയും ആംബുലൻസിനെയും അയച്ചിരുന്നു.