ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ദീർഘകാലം സിപിഎം കട്ടുപ്പാറ ബ്രാഞ്ച് അംഗവും മുൻപ് സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്നു.
മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: ഗീത (അങ്കണവാടി വർക്കർ). മക്കൾ: അരുൺ, അജയ്. മരുമകൾ: ജിജി.






