സിനിമയും സംസ്കാരവും പാരമ്പര്യവും ഇഴചേർന്ന് തൃശൂരിൽ കല്യാണരാമൻ കുടുംബത്തിൻ്റെ വാർഷിക നവരാത്രി ആഘോഷങ്ങൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ബോളിവുഡിൽനിന്നും ദക്ഷിണേന്ത്യൻ സിനിമരംഗത്തുനിന്നുമുള്ള പ്രമുഖർ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി. പാലാഴി മഥനത്തിൻ്റെ ഐതിഹാസിക കഥ അനുസ്മരിച്ചു കൊണ്ടാണ് കല്യാണരാമൻ വസതിയിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ഏഴ് മാതൃഭാവങ്ങളിലുള്ള ദേവിമാരായ സപ്തമാതാക്കളുടെ ചിത്രീകരണവും ഒരുക്കിയിരുന്നു. അന്ധകാസുരനെ പരാജയപ്പെടുത്തുവാനായി ജന്മമെടുത്തു എന്ന് വിശ്വസിക്കപ്പെടുന്ന ഉഗ്രവും രക്ഷാകരവുമായ ഈ രൂപങ്ങൾ സംരക്ഷണവും സമൃദ്ധിയും ആത്മീയ ഉന്നതിയും നൽകുന്നവയായി കരുതി ആരാധിക്കപ്പെടുന്നു.
ഇവയെല്ലാം ചേർന്ന് പരിവർത്തനത്തിന്റെ സാരാംശവും ധർമ്മത്തിൻ്റെ വിജയവും ദൈവിക പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധമായ ബന്ധവും എല്ലാം ഒന്നിച്ച് പകർത്തിയിരിക്കുന്നു. നവരാത്രി ആഘോഷത്തിൻ്റെ ഒരു പ്രധാന ആകർഷണം പരമ്പരാഗത ബൊമ്മക്കൊലു ആയിരുന്നു.
ദിവ്യത്വത്തെയും ദൈനംദിന ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതിനായി ശ്രദ്ധാപൂർവ്വം ക്രമീകരിച്ച പാവകളുടെയും ചെറുപ്രതിമകളുടെയും ഊർജ്ജസ്വലവും പല തട്ടുകളിലുള്ളതുമായ ഒരു പ്രദർശനമാണ് ഇത്. ദക്ഷിണേന്ത്യൻ വീടുകളിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഏറെ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ബൊമ്മക്കൊലു.
കല്യാണരാമൻ കുടുംബത്തിലെ ബൊമ്മക്കൊലുവിൽ പുരാണ കഥകൾ, ദൈനംദിന ജീവിതത്തിലെ രംഗങ്ങൾ, സരസ്വതി, പാർവതി, ലക്ഷ്മി എന്നീ ദേവതകളുടെ ദിവ്യ സാന്നിധ്യം എന്നിവയാണ് ചിത്രീകരിച്ചിരുന്നത്. അതിഥികളെ സ്വീകരിച്ചതിനൊപ്പം ബൊമ്മക്കൊലുവിനു പിന്നിലെ കഥകളും അവർക്കായി വിവരിച്ചു നൽകിയിരുന്നു.