കളഞ്ഞ് കിട്ടിയ പണവും 200,000 ദിർഹത്തിന്റെ ചെക്കും അടങ്ങിയ പേഴ്സ് പോലീസിൽ ഏൽപ്പിച്ചതിന് ദുബായ് സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ എസ്സ അബ്ബാസ് മുഹമ്മദ് അബ്ദുള്ളയെ സഹപാഠികളുടെ മുന്നിൽ വെച്ച് സത്യസന്ധതയ്ക്ക് അൽ ഖുസൈസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആദരിച്ചു.
അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷെമി, ലെഫ്റ്റനന്റ് കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ എന്നിവർ ചേർന്ന് വിദ്യാർത്ഥിക്ക് അവാർഡ് സമ്മാനിച്ചു. സമൂഹത്തിലെ അംഗങ്ങളുടെ നല്ല സംഭാവനകളെ ആഘോഷിക്കുന്ന “ഞങ്ങൾ നിങ്ങളെ നന്ദി അറിയിക്കാൻ നിങ്ങളെ സമീപിക്കുന്നു” എന്ന സംരംഭത്തിന്റെ കീഴിലാണ് ഈ അംഗീകാരം വിദ്യാർത്ഥിയ്ക്ക് ലഭിച്ചത്.