തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 6 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടെ 34 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. 58 പേർ പരുക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.