ദോഹ ആ ക്ര മണം : ഖത്തർ പ്രധാനമന്ത്രിയോട് നെതന്യാഹു ക്ഷമ ചോദിച്ചതായി ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ

Doha attack- Netanyahu apologizes to Qatari PM, reports say

ദോഹയിൽ ഇസ്രായേൽ നടത്തിയ ആ ക്ര മണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയോട് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നിന്നുള്ള ടെലിഫോൺ സംഭാഷണത്തിനിടെ ക്ഷമാപണം നടത്തിയതായി നെതന്യാഹുവിന്റെ അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ

നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിക്ക് ഫോൺ സന്ദേശം ലഭിച്ചത്. ഖത്തരി സാങ്കേതിക സംഘവും വൈറ്റ് ഹൗസിലുണ്ടെന്ന് ചർച്ചകളെക്കുറിച്ച് വിശദീകരിച്ച പ്രത്യേക വൃത്തങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!