ഷാർജയിൽ കാറിൽ നിന്ന് കിട്ടിയ ഫോൺ പോലീസിലേൽപ്പിച്ച ജോസഫ് ബെൻസണെന്ന ടാക്സി ഡ്രൈവറെ ഷാർജ പോലീസ് ആദരിച്ചു.
. “We Are Inclusion 2025” എന്ന ആഗോള സമ്മേളനത്തിൽ പങ്കെടുത്ത ഒരു യാത്രക്കാരി തിടുക്കത്തിൽ ടാക്സിയിൽ നിന്ന് ഇറങ്ങിയപ്പോൾ ടാക്സിയിൽ വെച്ച ഫോൺ എടുക്കാൻ മറന്നുപോകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ടാക്സി ഡ്രൈവറായ ബെൻസൺ ഉടൻ തന്നെ അത് കോൺഫറൻസ് വേദിയിലെ ഷാർജ പോലീസ് ഓഫീസിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ടാക്സി ഡ്രൈവറുടെ സത്യസന്ധതയ്ക്ക് ഷാർജ പോലീസ് അദ്ദേഹത്തെ ആദരിക്കുകയായിരുന്നു.