ഖത്തറിനെ ആ ക്ര മിച്ചാൽ അമേരിക്കക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കും : ഖത്തറിൻ്റെ സുരക്ഷ അമേരിക്ക ഉറപ്പുനൽകുന്ന സുപ്രധാന ഉത്തരവിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്.

Qatar will be considered a threat to the United States if it is attacked: Donald Trump signs important order guaranteeing Qatar's security.

ഖത്തറിൻ്റെ സുരക്ഷ അമേരിക്ക ഉറപ്പുനൽകുന്ന സുപ്രധാന എക്സിക്യുട്ടീവ് ഉത്തരവിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. നാറ്റോയിൽ അംഗമല്ലാത്ത ഒരു സഖ്യകക്ഷിക്ക് യുഎസ് നൽകുന്ന സുപ്രധാനമായ ഒരു ഉറപ്പാണിത്. കഴിഞ്ഞ മാസം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ നീക്കം.

‘ഖത്തറിന്റെ ഭൂപ്രദേശം, പരമാധികാരം, അല്ലെങ്കിൽ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കെതിരായ ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഭീഷണിയായി കണക്കാക്കും’ ട്രംപ് ഒപ്പുവെച്ച ഉത്തരവിൽ പറയുന്നു.

ഖത്തറിനെ പ്രതിരോധിക്കാന്‍ നിയമപരവും ഉചിതവുമായ എല്ലാ നടപടികളും അമേരിക്ക സ്വീകരിക്കുമെന്ന് ട്രംപിന്റെ ഉത്തരവില്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!