എമിറേറ്റ്സ് എയർലൈനിന് പിന്നാലെ ഫ്ലൈ ദുബായ് വിമാനങ്ങളിലും പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി. കഴിഞ്ഞ ഒക്ടോബർ 1 മുതൽ വിമാനത്തിനകത്ത് പവർ ബാങ്ക് ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല.
ഒക്ടോബർ ഒന്ന് മുതൽ ചെക്ക് ഇൻ ബാഗേജിൽ പവർ ബാങ്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഫ്ലൈ ദുബായ് അധികൃതർ അറിയിച്ചിരുന്നു. എങ്കിലും 100 വാട്ട് അവർ ശേഷിയുള്ള ഒരു പവർ ബാങ്ക് സൂക്ഷി ക്കാം. ഇക്കാര്യം പവർ ബാങ്കിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
യാത്ര ചെയ്യുമ്പോൾ പവർ ബാങ്ക് ഒരിക്കലും തലക്ക് മുകളിലുള്ള ലഗേജ് കമ്പാർട്ട്മെൻ്റിൽ സൂക്ഷിക്കരുത്. പകരം സീറ്റിനടിയിലോ സീറ്റ് പോ ക്കറ്റുകളിലോ ഭദ്രമായി സൂക്ഷിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് ഏതെങ്കിലും ഉപകരണം ചാർജ് ചെയ്യാനോ വിമാനത്തിലെ ചാർജിങ് പോയൻ്റ് ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവദിക്കില്ല.