മജീദ് അൽ ഫുട്ടൈം പ്രോപ്പർട്ടീസുമായി സഹകരിച്ച് ഷെയ്ഖ് സായിദ് റോഡിൽ 300 മീറ്റർ പുതിയ പാലം തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇതോടെ അബുദാബിയിൽ നിന്നും ജബൽ അലിയിൽ നിന്നുമുള്ള വാഹന യാത്രക്കാർക്ക് മാൾ ഓഫ് എമിറേറ്റ്സിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.മണിക്കൂറിൽ 900 വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ കഴിയുന്ന ഈ ഒറ്റവരി പാലം മാളിലേക്കുള്ള യാത്രാ സമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
في إطار جهودها لتعزيز انسيابية الحركة المرورية، وتسهيل حركة تنقل السكان والزوار في مختلف مناطق #دبي، نفذت #هيئة_الطرق_و_الموصلات جسراً على شارع الشيخ زايد بطول 300 متر، بسعة مسار واحد، يوفر حركة مرورية مباشرة للقادمين من أبوظبي وجبل علي، إلى مواقف سيارات مول الإمارات، ويرفع… pic.twitter.com/sEV7QlT66q
— RTA (@rta_dubai) October 5, 2025
കെംപിൻസ്കി ഹോട്ടലിന് സമീപമുള്ള റോഡിനെ വൺവേയിൽ നിന്ന് ടുവേ ഗതാഗതമാക്കി മാറ്റുകയും മാളിന്റെ പ്രവേശന കവാടങ്ങൾ, ചുറ്റുമുള്ള റോഡുകൾ, കവലകൾ, കാൽനട നടപ്പാതകൾ, സൈക്ലിംഗ് ട്രാക്കുകൾ എന്നിവ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.