യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് താപനില ക്രമേണ കുറയുമെന്നും പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
യുഎഇയിലുടനീളമുള്ള ഇന്നത്തെ കാലാവസ്ഥ പകൽ സമയത്ത് നേരിയ ചൂടുള്ളതായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊടി അലർജിയുള്ളവരും പുറത്തേക്ക് പോകുന്നവരുമാണെങ്കിൽ ശ്രദ്ധിക്കണമെന്നും NCM മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലപ്പോൾ 15–25 വേഗതയിൽ, മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വീശുന്ന പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റാസൽഖൈമയുടെയും ഫുജൈറയുടെയും ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്.