അജ്മാനിൽ നാളെ, ഒക്ടോബർ 7 ചൊവ്വാഴ്ച മുതൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ഇന്ധന ട്രക്കുകൾക്ക് 20,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
താമസ സ്ഥലങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമുള്ള എമിറേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം,