അബുദാബിയിൽ ഉണ്ടായിരുന്ന കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി തിരികെ റൂമിൽ എത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു.

A young Malayali man collapsed and died after returning to his room after sending his family back home from Abu Dhabi.

അബുദാബിയിൽ ഉണ്ടായിരുന്ന ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ റൂമിൽ എത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് ശ്രീഹരിയിൽ എം.വി.സുദേവൻ്റെയും, ബീനാ സുദേവൻ്റെയും മകൻ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്.

അബുദാബി ഇന്റർനാഷനൽ ഡവലപ്മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്നു സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ക്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറായ അനു അശോകാണ് ഭാര്യ. ഇഷാൻ ഏക മകനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!