ആകാശത്തെ അദ്ഭുത കാഴ്ചകളുമായി 2025 നവംബർ 17 മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ നടത്തുന്ന ദുബായ് എയർഷോയിൽ ഇസ്രായേൽ കമ്പനികൾ പങ്കെടുക്കില്ലെന്ന് സംഘാടകർ സ്ഥിരീകരിച്ചു.
ദുബായ് എയർഷോ 2025 ന്റെ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇൻഫോർമയുടെ മാനേജിംഗ് ഡയറക്ടർ തിമോത്തി ഹാവെസ്, അടുത്ത മാസം നടക്കുന്ന പ്രദർശനത്തിൽ ഇസ്രായേൽ സ്ഥാപനങ്ങൾ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ദുബായ് എയർഷോയുടെ ഏറ്റവും വലിയ പതിപ്പിൽ ഏകദേശം 98 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ഷോയിൽ 20 കൺട്രി പവലിയനുകളും ഉണ്ടായിരിക്കും.
ഈ വർഷം ദുബായ് എയർഷോയിൽ ഇസ്രായേൽ പങ്കെടുക്കില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.