ദുബായിൽ ട്രാം ലെയ്ൻ മുറിച്ചുകടക്കുകയോ ട്രാം ലെയ്നിൽ പ്രവേശിക്കുകയോ ചെയ്യുന്ന ബുദ്ധിശൂന്യമായ പ്രവൃത്തികൾക്ക് 3,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
ട്രാം സിഗ്നലുകൾ അവഗണിക്കുകയോ നിയന്ത്രിത ട്രാം പാതകളിലേക്ക് കടക്കുകയോ ചെയ്താൽ കുറച്ച് നിമിഷങ്ങൾ ചിലപ്പോൾ ലാഭിച്ചേക്കാം, പക്ഷേ ഈ തീരുമാനം അപകടങ്ങൾക്ക് വഴിവെക്കാനോ അല്ലെങ്കിൽ ചെലവേറിയ പിഴകൾക്കോ കാരണമായേക്കാം. ഒരു നിമിഷത്തെ അശ്രദ്ധ എല്ലാവരുടെയും യാത്രകളെ തടസ്സപ്പെടുത്തിയേക്കാം എന്ന ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി ആവർത്തിച്ച് ഊന്നിപ്പറഞ്ഞു
ട്രാം ലെയ്ൻ മുറിച്ചുകടക്കുകയോ പ്രവേശിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, ട്രാം സർവീസുകളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് അതോറിറ്റി എടുത്തുകാണിച്ചു.
ട്രാമുകൾ വൈകിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക. സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നത് യാത്രക്കാരുടെ ഷെഡ്യൂളുകളെ പ്രതികൂലമായി ബാധിക്കും. കാലതാമസത്തിന് കാരണക്കാരാകരുത്. സുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കാൻ ഞങ്ങളെ സഹായിക്കൂ.. എന്ന് അതോറിറ്റി ഒരു പോസ്റ്റിൽ അഭ്യർത്ഥിച്ചു.