യുഎഇയിൽ ഈ ആഴ്ച അവസാനത്തോടെ ഒക്ടോബർ 10 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 14 ചൊവ്വാഴ്ച വരെ തെക്ക് നിന്ന് ഒരു ഉപരിതല ന്യൂനമർദ്ദം വ്യാപിക്കുകയും താരതമ്യേന തണുത്തതും ഈർപ്പമുള്ളതുമായ വായുവിനൊപ്പം ഒരു ഉയർന്ന ലെവൽ ന്യൂനമർദ്ദം അനുഭവപ്പെടുകയും ചെയ്യുമെന്നതിനാൽ കൂടുതൽ മഴയ്ക്കും, തണുപ്പ് കൂടാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) പ്രവചിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയുള്ള കാലാവസ്ഥയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും, ചിലപ്പോഴൊക്കെ കനത്ത മഴയായി തന്നെ രൂപപ്പെട്ടേക്കാം. ഈ മഴ പ്രധാനമായും രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളെ ബാധിക്കുമെങ്കിലും ഉൾനാടുകളിലേക്കും പടിഞ്ഞാറൻ ഭാഗത്തേക്കും വ്യാപിക്കും. ഈ സമയത്ത് യുഎഇയുടെ ചില ഭാഗങ്ങളിൽ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്.
താപനില കുറയാൻ സാധ്യതയുണ്ട്, കാറ്റിന്റെ വേഗത വർദ്ധിക്കുകയും പൊടികാറ്റ് വീശുകയും ചെയ്യും.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയതോ മിതമായതോ ആയ തിരമാലകൾ കൂടുതൽ പ്രക്ഷുബ്ധമാകുന്നതിനാൽ കടലിലെ അവസ്ഥയെയും ഇത് ബാധിക്കും.