എ ഐ അവതരണവുമായി വി സോൺ; ദുബായില്‍ വാഹനങ്ങൾക്ക് നഷ്ടത്തിന്റെഓഫ് റോഡിൽ നിന്നു ഇനി മോചനം.
നിങ്ങൾ അറിയുന്നുണ്ടോ?
ദുബായ് റോഡുകളിൽ നിത്യവും ഒലിച്ചുപോകുന്നത് കോടിക്കണക്കിന് ദിർഹമാണ്; ഇന്ധനയായും സമയ നഷ്ടമായും സാലിക് ആയും റൂട്ടുമാറ്റമായും
സ്പെയർ പാർട്സ് മിസ്യൂസായും കണ്ടീഷൻ നഷ്ടമായ ടയറുകളായും പലതരത്തിലുള്ള അശ്രദ്ധയാലും മറ്റും മറ്റും…
ദുബായ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വാണിജ്യാവശ്യങ്ങൾക്കായി ഓടുന്ന വൻകിട കമ്പനികളുടെ വാഹന വ്യൂഹം ഒരു വർഷം ഇത്തരത്തിൽ നഷ്ടപ്പെടുത്തുന്നത് അഞ്ചുലക്ഷം ദിർഹംസിന് അടുത്ത തുകയാണെന്നാണ് കണക്കാക്കപ്പെടുന്നത്. സാലിക്ക് റോഡുകളുടെ തെറ്റായ നിർണ്ണയംകൊണ്ടു മാത്രം കമ്പനിയൊന്നിന് നഷ്ടം പതിനയ്യായിരം ദിർഹവും. ഫ്ളീറ്റ് മാനേജ്മന്റ് എന്നറിയപ്പെടുന്ന ഈ സവിശേഷ മേഖലയിൽ സമൂലമാറ്റത്തിന് സജ്ജമായിയിരിക്കുകയാണ് വി.സോൺ എ ഐ ഇന്റർ നാഷണൽ എൽഎൽ സി.
എ ഐ ഉപയോഗിച്ചുള്ള വി.സോണിന്റെ അത്യാധുനിക പ്രതിരോധ പ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് പണത്തിന്റെ നഷ്ടം ഒഴിവാക്കി കമ്പനികളെ കാര്യക്ഷമവും കൂടുതൽ ലാഭകരവുമാക്കുമെന്ന് ദുബായിൽ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വി. സോൺ ഇന്റർനാഷണൽ സിഇഒ ഡോ.അൻവർ മുഹമ്മദ് പറഞ്ഞു.
ട്രാഫിക് മാനേജ്മെന്റ്,ബിസിനസ്സ് അവേഴ്സ് മാനേജ്മെന്റ്,സ്പെയർ സ്പാർട്സ് മിസ് യൂസ് ഡിക്റ്റക്റ്റർ,സാലിക് കൺട്രോളർ,അപ്കമിംഗ് മെയിന്റനൻസ്,
ഫ്യൂവൽ വേസ്റ്റേജ് ഫിൽറ്റർ,റൂട്ട് ഡീവിയേഷൻ,ക്രാഷ് തുടങ്ങിയ വാഹന ഗതാഗതവുമായി ബന്ധപ്പെട്ട എന്തിനെയും വിരൽതുമ്പിനാൽ പരിഹരിക്കാൻ ഒരു ഡിജിറ്റൽ അസിസ്റ്റന്റിനെ ഒരുക്കി നിർത്തിയിരിക്കുന്നു വി.സോൺ ഇന്റർനാഷണൽ. ഒരു ഡ്രൈവറുടെ കാര്യക്ഷമത അളക്കാൻ എന്താണു മാർഗ്ഗം? അയാൾ ജോലിക്കുകയറിയ നേരം ഏതെന്നും ഇപ്പോൾ എവിടെയെന്നും അറിയാൻ ജിപിഎസ് സംവിധാനമുണ്ടെന്ന് നമുക്കറിയാം. പക്ഷേ നാല്പത്തഞ്ച് മിനിറ്റിനുള്ളിൽ കൊടുക്കേണ്ട ഒരു ഡെലിവറി ഒന്നരമണിക്കൂറുകൊണ്ടാണ് കൊടുത്തെങ്കില്‍ അതിന്റെ കാരണമായി ഡ്രൈവർ പറയുന്ന എക്സ്ക്യുസിന്റെ യാഥാർഥ്യം എങ്ങനറിയും?
“അതെപ്പറ്റി വോയിസ് അയക്കുകയെ വേണ്ടു, എ ഐ പറഞ്ഞുതരും.
ഒരു ഡ്രൈവർ ഇന്ധനം മോഷ്ടിച്ചാലും ഹോളിഡേയ്സ് മിസ് യൂസ് ചെയ്താലും ഇതേ മാർഗ്ഗത്തിലൂടെ അറിയാനാകും. അതേപോലെ ഏറ്റവും സത്യസന്ധവും ആത്മാർത്ഥതയോടെയും ജോലി ചെയ്യുന്ന ഒരു ഡ്രൈവർ അതെപ്പറ്റി വിളിച്ചുപറഞ്ഞു ശ്രദ്ധനേടുന്നതിൽ വിമുഖനാണെന്നു കരുതുക. അയാൾ അതു പറഞ്ഞില്ലെങ്കിലും എ ഐ സംവിധാനം മാനേജ്മെന്റിന് അതു റിപ്പോർട്ടു ചെയ്യും.അയാൾക്ക് അതിന്റെ ഗുണഫലങ്ങൾ സ്വാഭാവികമായും ലഭിക്കും. ഇങ്ങനെ എല്ലാം കൊണ്ടും വിപ്ലവകരമായ മാറ്റമാണ് വിസോൺ കൊണ്ടുവന്നിട്ടുള്ളത് ” ബിസിനസ്സ് ഡെവലപ്പ്മെന്റ് ഡയറക്റ്റർ ഷബീർ അലി വിശദമാക്കി.
വെഹിക്കിൾ ട്രാക്കിങ് മേഖലയിൽ ആദ്യമായി എഐ സാധ്യമാക്കിയ വി സോൺ ഇന്റർനാഷണൽ ആണെന്ന് അദ്ദേഹം പറഞ്ഞു.ഇതിനായി വർഷങ്ങളുടെ ഗവേഷണം വേണ്ടിവന്നു. നിലവിലുള്ള ഫ്ളീറ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകളുടെ സങ്കീർണതകളെയും പരിമിതികളും നിർമ്മാർജ്ജനം ചെയ്യാൻ ഈ സംവിധാനം കൊണ്ടുകഴിഞ്ഞിരിക്കുന്നു.
ഓരോ കിലോമീറ്ററുംഓരോ മിനിറ്റുംഓരോ തുള്ളി ഇന്ധനവും സ്ഥാപനത്തിന്റെലാഭത്തെ നേരിട്ട് സ്വാധീനിക്കാൻ ഇതിനാകുന്നു.
പതിനെട്ടു വർഷമായി ദുബായ് കേന്ദ്രമാക്കിപ്രവർത്തിക്കുന്ന വി സോൺ അഞ്ഞൂറില്‍ പരം കമ്പനികളുടെ പതിനെണ്ണായിരത്തോളം വാഹങ്ങളിൽ സേവനം നൽകിവരുന്നു.ഇങ്ങനെ സാധ്യതകളുടെ വലിയലോകമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത് ”
ഷബീർഅലി കൂട്ടിച്ചേർത്തു.എമിറേറ്റ്സ് ഗ്രൂപ്പ്, അൽ ഫുതേം ഗ്രൂപ്പ്, ആമസോൺ,അൽ ഐൻ ഫാം,അൽ റവാബി,മസാഫി, ഹോട്ട് പാക് തുടങ്ങിയ മുന്‍ നിരക്കമ്പനികളും യുഎഇ യിലെ പ്രമുഖ സ്കൂളുകളും മറ്റും വി സോൺ ഇന്റർനാഷണലിന്റെ ഇടപാടുകാരാണ്.
അഡ്മിനിസ്ട്രേഷൻ മാനജർ റാഫി പള്ളിപ്പുറം,ഓപ്പറേഷൻ മാനേജർ ഷെരീഫ് എംഎ, ഐടി മാനേജർ ഷെനുലാൽ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു. സംസാരിച്ചു.ഏഷ്യാവിഷനാണ് പ്രോഗ്രാമിന്റെ സംഘാടനം നിർവഹിച്ചത്.