ദുബായിൽ നിന്ന് ഇന്നലെ ബുധനാഴ്ച വൈകുന്നേരം ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഒരു സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജുകളില്ലാതെ ലാൻഡ് ചെയ്തു. ഇത് ബാഗേജ് ട്രോളികളുമായി കൺവെയർ ബെൽറ്റിന് മുന്നിൽ കാത്ത് നിന്ന യാത്രക്കാരിൽ പരിഭ്രാന്തിയുണ്ടാക്കി.
148 യാത്രക്കാരുമായി പറന്നുയർന്ന SG-12 വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് (IST ഉച്ചയ്ക്ക് 1.30) പുറപ്പെട്ടത് . ഇന്ത്യൻ സമയം വൈകുന്നേരം 5 മണിയോടെയാണ് വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 ൽ ലാൻഡ് ചെയ്തത്.
ലഗേജ് ബെൽറ്റ് കാലിയായിരുന്നെന്നും, തങ്ങളുടെ ഒരു ബാഗ് പോലും ഡൽഹിയിൽ എത്തിയിട്ടില്ലെന്ന് യാത്രക്കാർ പിന്നീട് തിരിച്ചിറിയുകയായിരുന്നു. വിമാനത്തിലെ മുഴുവൻ ലഗേജും ഇപ്പോഴും ദുബായിൽ തന്നെയാണെന്ന് അറിഞ്ഞപ്പോൾ യാത്രക്കാർ ഞെട്ടിപ്പോയി.
സ്പൈസ്ജെറ്റ് ഉൾപ്പെട്ട ആദ്യത്തെ സംഭവമല്ല ഇതെന്ന് ഗുജറാത്തി മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു, അന്താരാഷ്ട്ര റൂട്ടുകളിൽ ബാഗേജ് കൈകാര്യം ചെയ്യുന്നതിന് ഈ എയർലൈൻ ആവർത്തിച്ച് വിമർശനങ്ങൾ നേരിടുന്നുണ്ട്.