കോഴിക്കോട് തുടക്കം കുറിച്ച റീട്ടെയിൽ ജ്വല്ലറി ബ്രാൻഡിന്റെ തിളക്കമാർന്ന വിജയത്തിനുശേഷം വിൻസ്‌മെര ജൂവൽസ് തങ്ങളുടെ മൂന്ന് ഷോറൂമുകൾ യുഎഇ-യിൽ ആരംഭിക്കുന്നു. ആരും കൊതിച്ചു പോകുന്ന ആഭരണ ശേഖരങ്ങളുമായി ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമുകൾ ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും പ്രവർത്തനമാരംഭിക്കുക. യുഎഇ-യിലെ ജ്വല്ലറി മേഖലയിൽ പുതിയൊരു ആഭരണ സംസ്കാരത്തിന്റെ തരംഗം സൃഷ്ടിക്കാൻ പോകുന്ന വിൻസ്‌മെര ജൂവൽസിനു ഈ ഷോറൂമുകൾ ഒരു നാഴികകല്ലായിതീരും.
ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടനും വിൻസ്‌മെരയുടെ ബ്രാൻഡ് അംബാസഡറുമായ പത്മഭൂഷൺ ശ്രീ മോഹൻലാൽ മൂന്ന് ഷോറൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 11, ശനിയാഴ്‌ച വൈകീട്ട് 7 മണിക്ക് ഷാർജ റോളയിലും, 12 ഞായറാഴ്ച രാവിലെ 11 മണിക്ക് ദുബായ് കരാമ സെന്ററിലും അതേദിവസം വൈകീട്ട് 7 മണിക്ക് അബുദാബി മുസഫയിലുമായാണ് ഉദ്ഘാടനചടങ്ങുകൾ സജീകരിച്ചിരിക്കുന്നത്.
ഈ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തോടെ വിൻസ്‌മെരയുടെ ഗുണമേന്മ, നിർമ്മാണ വൈദഗ്ധ്യം, ആഭരണങ്ങളുടെ ശില്പഭംഗി മുതലായവ യുഎഇ-യിലെ പ്രിയ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. ഈ ബിസിനസ്സ് വിപുലീകരണം വിൻസ്‌മെരയുടെ ആഗോള വാണിജ്യ ഉദ്യമങ്ങളിൽ വളരെ നിർണ്ണായകമാണ്. നടനവിസ്മയം പത്മഭൂഷൺ ശ്രീ മോഹൻലാലിന്റെ സാന്നിധ്യം ഈ സവിശേഷ സന്ദർഭങ്ങളിൽ തങ്ങൾക്ക് അത്യന്തം അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് വിൻസ്‌മെര ജൂവൽസ് ചെയർമാൻ ശ്രീ ദിനേശ് കാമ്പ്രത്ത് അഭിപ്രായപ്പെട്ടു.
“ആഭരണങ്ങൾ നമ്മുടെ പൈതൃകത്തിന്റെയും, സംസ്കൃതിയുടെയും, പ്രിയപ്പെട്ട നിമിഷങ്ങളുടെയും ഓർമ്മപ്പെടുത്തലാണ്. വിൻസ്‌മെരയുടെ സൃഷ്ടികൾ പാരമ്പര്യത്തെയും ആധുനിക ഡിസൈനുകളെയും അതിമനോഹരമായി സംയോജിപ്പിച്ച് ആരും കൊതിച്ച് പോകുന്ന അനുഭൂതിയാക്കി മാറ്റുന്നു” – ഈ പുതിയ ബ്രാൻഡിന്റെ കാഴ്ച്ചപാട് ശ്രീ മോഹൻലാൽ വിശദീകരിച്ചു. അത്യപൂർവ്വമായ ഈ ചടങ്ങുകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹം തന്റെ ആഹ്ലാദം അറിയിക്കുകയും, വിൻസ്മെരയുടെ വിശിഷ്ടമായ ആഭരണശേഖരങ്ങൾ നേരിട്ട് പരിചയപ്പെടാനും സ്വന്തമാക്കാനും എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുകയും ചെയ്തു.
വിവിധ ഉപഭോക്താക്കൾക്കായി അന്താരാഷ്‌ട്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധതയാണ് യുഎയിലേക്കുള്ള വിൻസ്‌മെരയുടെ വരവ് അടിവരയിടുന്നത്.
പൈതൃക സമൃദ്ധവും അതോടൊപ്പം ആധുനിക കലാചാരുതയോടു കൂടിയതുമായ മനോഹര ആഭരണങ്ങളാണ് വിൻസ്‌മെരയുടെ മുഖമുദ്ര! അചഞ്ചലമായ ഗുണമേന്മയിലൂടെയും സൂക്ഷ്മമായ നിർമ്മാണ വൈദഗ്ധ്യത്തിലൂടെയും ലോകത്തെമ്പാടുമുള്ള ആഭരണപ്രേമികളെ വിൻസ്‌മെര നിരന്തരം വിസ്മയിപ്പിക്കുന്നു. അനന്യവും അവിസ്‌മരിയനീയവുമായ ഈ ആഭരണകൾ ഇനിമുതൽ യുഎഇ-ക്കും സ്വന്തം!