ദുബായിലെ ഷോപ്പിംഗ് മാളിലെ കളിസ്ഥലത്ത് 2 വയസ്സുള്ള ആൺകുട്ടിയെ ആക്രമിച്ച കേസിൽ യൂറോപ്യൻ പൗരന് ദുബായ് കോടതി 1,000 ദിർഹം പിഴ ചുമത്തി.
ഷോപ്പിംഗ് മാളിലെ കളിസ്ഥലത്ത് ഒരു 2 വയസ്സുള്ള ആൺകുട്ടിയും പ്രതിയുടെ മകളും തമ്മിലുള്ള തർക്കത്തിനിടെ 60 വയസ്സ് പ്രായമുള്ള ഒരു യൂറോപ്യൻ തന്റെ മകനെ അടിച്ചുവെന്ന് ആരോപിച്ച് ഒരു ഏഷ്യൻ വ്യക്തി പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ ദൃശ്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, ശാരീരിക അടയാളങ്ങളുടെ അഭാവം കുറ്റകൃത്യത്തെ നിഷേധിക്കുന്നില്ലെന്ന് കോടതി വിധിക്കുകയായിരുന്നു.