ഒമാനിലെ ദുഖ്മിലെ വിലായത്തിൽ ഇന്ന് വ്യാഴാഴ്ച രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഈ അപകടത്തിന്റെ വീഡിയോ പകർത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായും ഒമാൻ പോലീസ് അറിയിച്ചു.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇയാൾ ഏഷ്യൻ പൗരനാണെന്ന് അധികൃതർ വെളിപ്പെടുത്തി, ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.