അബുദാബിയിൽ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിന് അബുദാബി അഗ്രികൾച്ചറൽ , ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ അബുദാബി എമിറേറ്റിലുടനീളമുള്ള റസ്റ്റോറന്റുകളും ഭക്ഷ്യ സൗകര്യങ്ങളും അടക്കമുള്ള 38 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അടച്ചുപൂട്ടലുകൾ നടത്തിയത്.അടച്ചുപൂട്ടൽ തീരുമാനങ്ങൾക്ക് മുമ്പ് മുൻകൂർ അറിയിപ്പുകൾ നൽകിയിരുന്നെങ്കിലും ആവർത്തിച്ചുള്ള നിയമലംഘനങ്ങളെത്തുടർന്നാണ് 38 സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചത്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന എല്ലാ വാണിജ്യ സ്ഥാപനങ്ങളും അതോറിറ്റിയുടെ ഡിജിറ്റൽ സേവന പ്ലാറ്റ്ഫോം വഴി അവരുടെ ഇനങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും ADAFSA ആവശ്യപ്പെട്ടിട്ടുണ്ട്.