ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അൽ ഐനിലെ അൽ മുതരേദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന, CN-1102470 എന്ന വാണിജ്യ ലൈസൻസ് നമ്പർ ഉള്ള അൽ സ്വൈദ മോഡേൺ ബേക്കറിക്ക് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് അടച്ചുപൂട്ടൽ ഉത്തരവ് ലഭിച്ചു.
ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും ഉള്ള സുരക്ഷിതമല്ലാത്ത രീതികൾ മൂലമുണ്ടായ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഈ സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എല്ലാ ലംഘനങ്ങളും പൂർണ്ണമായും പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരുമെന്ന് അതോറിറ്റി അറിയിച്ചു.