യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴയും, ആലിപ്പഴവർഷവും, ഇടിമിന്നലും : കാലാവസ്ഥാ മുന്നറിയിപ്പുമായി NCM

Heavy rain, hail and thunderstorms in most parts_ NCM issues weather warning

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ കനത്ത മഴയും, ആലിപ്പഴവർഷവും, ഇടിമിന്നലും ലഭിച്ചു. പ്രത്യേകിച്ച് യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെ മഴ ശക്തമായി. കിഴക്കൻ പ്രദേശത്ത് തണുപ്പും തീവ്രവുമായ മഴയാണ് അനുഭവപ്പെടുന്നത്, നിരവധി വാദികൾ നിറഞ്ഞൊഴുകി.

ഇന്ന് പുലർച്ചെ അൽ ഐനിലും ദുബായിയുടെ ചില ഭാഗങ്ങളിലും ഷാർജയിലും നേരിയതോ മിതമായതോ ആയ മഴ പെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ കനത്തതോ മിതമായതോ ആയ മഴയും ഇടിമിന്നലും രേഖപ്പെടുത്തി. ഷാർജയുടെ ചില ഭാഗങ്ങളിൽ ഇടയ്ക്കിടെ ആലിപ്പഴ വർഷവും ഉണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!