തിരുവനന്തപുരം – ദുബായ് സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്‌

Air India Express resumes Thiruvananthapuram-Dubai services

കേരളത്തില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള സര്‍വീസുകള്‍ ഭാഗികമായി എയർഇന്ത്യ എക്സ് പ്രസ്‌ പുനഃസ്ഥാപിക്കുന്നു.

തിരുവനന്തപുരം-ദുബായ് സർവീസുകളാണ് ഒക്ടോബർ 28 മുതൽ പുനഃരാരംഭിക്കുന്നത്. അതേസമയം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേയ്ക്കുള്ള സർവീസുകൾ പുനഃരാരംഭിച്ചിട്ടില്ല. തിരക്ക് കുറഞ്ഞ സീസൺ പരിഗണിച്ച് കേരളത്തിൽ നിന്നും ഗൾഫിലേയ്ക്കുള്ള നിരവധി സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചിരുന്നു.

തിരുവനന്തപുരത്ത് നിന്നും അബുദാബി, മസ്‌കറ്റ്, ദോഹ, മനാമ സർവീസുകളും കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേയ്ക്കുള്ള സർവീസുകളും പുനഃസ്ഥാപിച്ചിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!