അബുദാബി: നിയമപരവും സുരക്ഷാപരവുമായ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം ഒരു ട്രെയിനിങ് സെന്റർ അടച്ചുപൂട്ടാൻ ഉത്തരവിടുകയും അതിന്റെ നടത്തിപ്പുകാരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
ലൈസൻസില്ലാത്ത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നതും, ആവശ്യമായ അംഗീകാരങ്ങളില്ലാതെ വിദ്യാർത്ഥികളെ ചേർക്കുന്നതും, അംഗീകാരമില്ലാത്ത പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കുന്നതും, ലൈസൻസില്ലാത്ത നഴ്സറി നടത്തുന്നതും കേന്ദ്രം നടത്തുന്നതായി മന്ത്രാലയ ഇൻസ്പെക്ടർമാർ കണ്ടെത്തി.
പൊതു സുരക്ഷയുടെ ലംഘനവും ലൈസൻസില്ലാത്ത ജീവനക്കാരെ നിയമിക്കുന്നതും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കണ്ടെത്തിയിരുന്നു