ഷാർജയിലെ വ്യാവസായിക മേഖലയിൽ ഇന്ന് ബുധനാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ കനത്ത പുകപടലങ്ങൾ ഉയരുന്നു.
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ വഹ്ദ സ്ട്രീറ്റിന് പുറകിലായാണ് തീപിടുത്തം കണ്ടതെന്ന് താമസക്കാർ പറഞ്ഞു. വൈകുന്നേരം 6 മണിയോടെ ആരംഭിച്ച തീപിടുത്തം പെട്ടെന്ന് ശക്തി പ്രാപിച്ചതായും സൈറണുകൾ കേട്ടതായും തീജ്വാലകൾ ഉയരുന്നത് കണ്ടതായും താമസക്കാർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.