ആഗോള വാതിൽ തുറന്ന് ധന്വന്തരി ആയുർവേദ കേന്ദ്രം ; തുടക്കം ദുബായിൽ !

Dhanvantari Ayurveda Center opens in Dubai

മികച്ച ആയുവേദ ചികിത്സതേടി യുഎഇ യില്‍ നിന്ന് കാലങ്ങളായി ധാരാളം ആളുകളാണ് കേരളത്തിലേയ്ക്കു പോകുന്നത്. കേരളത്തിൽ കിട്ടുന്ന ആധികാരിക ചികിത്സ യുഎഇ യില്‍ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറവല്ല.ആയുർവേദ ചികിത്സാ രംഗത്തു പ്രശസ്തിയാർജ്ജിച്ച’ധന്വന്തരി’ അടുത്തകാലത്തു ദുബായിൽ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചതോടെ ദീർഘകാലമായ ആ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു.

ആയുർവേദ മേഖലയിൽ 93 വർഷത്തെ പാരമ്പര്യമുള്ള ധന്വന്തരി വൈദ്യശാലയുടെ ആദ്യ അന്താരാഷ്‌ട്ര ചുവടുവെപ്പാണിത് എന്ന പ്രത്യേകതയും ദുബായ് പ്രവേശനത്തിനുണ്ട്. ദുബായിൽ ആയുർവേദ രംഗത്തു ദശാബ്ദങ്ങളായി അറിയപ്പെടുന്ന’ആയുർ സത്യ’യാണ് ധന്വ ന്തരിക്ക് ഒരു ആഗോള പ്രതിച്ഛായ നൽകി എമിറേറ്റ്‌സിൽ അവതരിപ്പിക്കുന്നത്.

ആയുർവേദ രംഗത്ത് പുതുചരിത്രമാകുന്ന ഈ കൈകോർക്കല്‍ ചടങ്ങിന്റെ ഔപചാരിക നിർവ്വഹണം അതിന്റെ എല്ലാ ഗരിമയോടെയും കഴിഞ്ഞദിവസം ദുബായിൽ നടന്നു. ക്യുന്‍ എലിസബത്ത് 2′ എന്ന ഷിപ്പിൽ ഇതിനനുബന്ധമായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ധന്വന്തരി വൈദ്യശാല മാനേജിങ് ഡയറക്ടർ ഡോ.സതീഷ്‌കുമാർ നമ്പൂതിരി, മെഡിക്കൽ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ.സത്യ കെ പിള്ള, യുഎഇ മാനേജിങ് ഡയറക്ടർ മുരളീധരൻ ഏകരൂർ,എജിഎം മിസ്സിസ് സ്വാതി, മാനേജറും ഫിസിഷ്യനുമായ ഡോ.ജൈസം അബ്ദുള്ള എന്നിവർ പങ്കെടുത്തു തങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ചു സംസാരിച്ചു.

ദുബായ്ക്കു പുറമേ ഖത്തർ,ഒമാൻ,ബഹ്‌റൈൻ, ഫിലിപ്പീൻസ്,ജർമ്മനി,ഓസ്‌ട്രേലിയ എന്നീരാജ്യങ്ങളിലും ‘ധന്വന്തരി ഗ്ലോബൽ’ വേരുപടർത്തുമെന്ന് ഡോ.സതീഷ് കുമാർ അറിയിച്ചു. നിരന്തര ഗവേഷണങ്ങൾകൊണ്ട് ആയുർവേദ ചികിത്സക്കു പുതിയമാനം നൽകിക്കഴിഞ്ഞ ധന്വന്തരി മരുന്നുകൊണ്ടുമാത്രമല്ല, മരുന്നില്ലാതെയും രോഗങ്ങളെ പ്രതിരോധിക്കാൻ ഉതകുന്ന’ജീവിതചര്യ’ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതിന്റെ ഫലപ്രാപ്തി തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതായി ഡോ.സത്യ പറഞ്ഞു.

മനുഷ്യരാശി ഭയക്കുന്ന പ്രമേഹവും അർബുദവും നിർവീര്യമാക്കുന്നതിനും ആയുർവേദത്തെ സജ്ജമാക്കുന്നതില്‍ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിത ശൈലീ രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ തങ്ങളുടെ മുഖമുദ്രയായിട്ടുണ്ടെന്നും നേത്ര രോഗങ്ങൾക്കുള്ള തർപ്പണവും ചർമ്മ-കേശ സംരക്ഷണ ചികിത്സയും ദുബായിൽ ആരംഭിക്കുമെന്നും യുഎഇ മാനേജിങ് ഡയറക്ടർ മുരളീധരൻ ഏകരൂർ അറിയിച്ചു. ‘പത്തുമില്യൺ നിക്ഷേപവുമായി ഒരു ബൃഹത് പദ്ധതിയാണ് വിഭാവന ചെയ്തിട്ടുള്ളത് ‘ മുരളി കൂട്ടിച്ചേർത്തു.

സിഎൻഎൻ നമ്പൂതിരി തുടങ്ങിവെച്ച ധന്വന്തരിയുടെ മഹത്തായ പാരമ്പര്യം ഗൾഫ് രാജ്യങ്ങളിലുടനീളം എത്തിക്കുന്നതിന്റെ ആദ്യചുവടു വെപ്പാണിത് യൂഎ ഇ യിലേതെന്നും മൂന്നു വർഷത്തിനുള്ളിൽ ഇവിടെ കുറഞ്ഞത് പത്തു ബ്രാഞ്ചുകൾ തുറക്കാൻ പദ്ധതിയുണ്ടെന്നും അസിസ്റ്റന്റ് ജനറൽ മാനേജർ സ്വാതി അറിയിച്ചു.

ധന്വന്തരി വൈദ്യശാലയുടെ പ്രഭവകേന്ദ്രമായ തൊടുപുഴയിൽ 100 കിടക്കകളുള്ള ആശുപതി ഉള്ളതുപോലെ ദുബായിലും അതുണ്ടാകുമെന്ന് സ്വാതി പ്രത്യാശ പ്രകടിപ്പിച്ചു. യുഎഇ യുടെ ആയുർവേദ ചികിത്സാ രംഗത്ത് അനന്യ സ്ഥാനം അലങ്കരിക്കുന്ന ആയുർ സത്യ, ധന്വന്തരിയുമായി കൈകോർത്തത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ പാക്കേജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.സിൽവർ,ഗോൾഡ്,ഡയമണ്ട്‌ തുടങ്ങിയ ദീർഘകാല ആനുകൂല്യ പദ്ധതിയും വാർത്താ സമ്മേളനത്തിൽ ഡോ. ജൈസം അബ്ദുല്ല പ്രഖ്യാപിച്ചു.

‘ക്വീൻ എലിസബത്തു 2 ഷിപ്പി’ല്‍ അതിവിപുലമായി നടന്ന പരിപാടികൾക്ക് ഏഷ്യാവിഷൻ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!