ഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടതിന് പിന്നാലെ അത്തരത്തിലുള്ള യാതൊരു തരത്തിലുള്ള സംഭാഷണവും നടന്നിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺദീപ് ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ടെലിഫോൺ വഴിയോ അല്ലാതെയോ അത്തരത്തിൽ ഒരു സംഭാഷണം ഉണ്ടായതായി തനിക്കറിയില്ലെന്നും രൺദീപ് ജയ്സ്വാൾ പറഞ്ഞു.
ഇക്കാര്യം നിഷേധിച്ചുകൊണ്ട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇന്ന് രാവിലെ പത്രക്കുറിപ്പ് ഇറക്കി. ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനത്തിലും വിദേശകാര്യമന്ത്രാലയം ഇക്കാര്യം ആവർത്തിച്ചത്.
ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും മോസ്കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ എണ്ണ വാങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല, റഷ്യയിൽനിന്ന് അവർ എണ്ണ വാങ്ങില്ലെന്ന് മോദി ഇന്ന് എനിക്ക് ഉറപ്പ് നൽകി. ഇനി ചൈനയെക്കൊണ്ടും ഇതുതന്നെ ചെയ്യിക്കും വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് പറഞ്ഞിരുന്നു.