ബഹറൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബഹറൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ മനാമ
റിഫയിലുള്ള ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ ബഹുമാനാർത്ഥം ഉപപ്രധാനമന്ത്രി ഉച്ചവിരുന്ന് നൽകി. ബഹറൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ആദിൽ ഫക്രു, ബഹറൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, ചീഫ് സെക്രട്ടറി ഡോ: എ. ജയതിലക്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി, ലുലു ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, വർഗീസ് കുര്യൻ, ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള എന്നിവരും സംബന്ധിച്ചു.