അബുദാബി അൽ ദഫ്ര മേഖലയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) ഭാഗികമായി അടച്ചിടും. ഒക്ടോബർ 19 ഞായറാഴ്ച മുതലാണ് റോഡ് അടച്ചിടുക. ഏകദേശം ഒരു മാസത്തേക്ക് അടച്ചിടലുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 19 ഞായറാഴ്ച്ച അർധരാത്രി മുതൽ നവംബർ 13 വ്യാഴാഴ്ച രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം തുടരും.
ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. അതേസമയം, റോഡ് അറ്റകുറ്റപ്പണികളെ തുടർന്ന് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് (E10) 10 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഒക്ടോബർ 20 തിങ്കളാഴ്ച ഈ അടച്ചിടൽ അവസാനിക്കും.