എയർ ചൈന വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ ലിഥിയം ബാറ്ററിക്ക് തീപിടിച്ചതിനെ തുടർന്ന് വിമാനം ഇന്ന് ഒക്ടോബർ 18 ശനിയാഴ്ച അടിയന്തരമായി ലാൻഡിംഗ് നടത്തി.
CA139 എന്ന നമ്പർ വിമാനം പ്രാദേശിക സമയം രാവിലെ 09.47 ന് ഹാങ്‌ഷോ സിയോഷാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് പുലർച്ചെ 12.20 ന് ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടതായിരുന്നു. ഒരു യാത്രക്കാരന്റെ ഓവർഹെഡ് കമ്പാർട്ടുമെന്റിൽ ഹാൻഡ് ബാഗ് ലഗേജിൽ ഉണ്ടായിരുന്ന ലിഥിയം ബാറ്ററിക്ക് സ്വയം തീപിടിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന് ഷാങ്ഹായിൽ അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരായി.
ജീവനക്കാർ ഉടൻ പ്രതികരിച്ചുവെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും എയർലൈൻ അറിയിച്ചു.
ഈ മാസം ആദ്യം, വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് എമിറേറ്റ്സ് നിരോധിച്ചിരുന്നു. ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് സുരക്ഷയെ അടിസ്ഥാനമാക്കിയാണ് എമിറേറ്റ്സ് എയർലൈൻ ഈ നീക്കം നടത്തിയത്.