അജ്മാൻ: എമിറേറ്റിന്റെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിലെ അൽ ഹമീദിയ പാലം ശനിയാഴ്ച ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ഭാഗികമായി തുറന്നു.
1.1 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിൽ ഓരോ ദിശയിലും നാല് വരികളുണ്ട്, മുകളിലെ ലൈറ്റിംഗ് സംവിധാനങ്ങൾ പൂർണ്ണമായും സ്ഥാപിച്ചിട്ടുണ്ട്. താഴ്ന്ന ഇന്റർസെക്ഷനുകൾ , നടപ്പാതകൾ, പാർക്കിംഗ് ഏരിയകൾ, മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുടെ പണി തുടരുകയാണ്
ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന ഒരു കണക്ഷൻ റോഡും രണ്ടാമത്തേതിൽ ഒരു പാലം വിപുലീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. ശേഷിക്കുന്ന എല്ലാ ജോലികളും ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും.