ദുബായ് വീണ്ടും ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച നഗരം; ആഗോള റാങ്കിംഗിൽ 23-ാം സ്ഥാനം

Dubai is once again the best city in the Gulf region; ranked 23rd in global study

ദുബായ് വീണ്ടും ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച നഗരം; ആഗോള റാങ്കിംഗിൽ 23-ാം സ്ഥാനം

കെയർണിയുടെ 2025 ഗ്ലോബൽ സിറ്റീസ് റിപ്പോർട്ടിലാണ് ദുബായുടെ നേട്ടം. ജീവിത നിലവാരവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുമാണ് ദുബായിയെ മുന്നിലെത്തിച്ചത്.

ദുബായ്: ആഗോള നഗരങ്ങളുടെ പുതിയ റാങ്കിംഗിൽ മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഒന്നാം സ്ഥാനം ദുബായ് ഒരിക്കൽ കൂടി ഉറപ്പിച്ചു. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ കെയർണിയുടെ 2025-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് (GCI) പ്രകാരം, ആഗോളതലത്തിൽ ദുബായ് 23-ാം സ്ഥാനത്താണ്.

ബിസിനസ് ചെയ്യാനുള്ള സൗഹൃദ അന്തരീക്ഷം, മികച്ച ജീവിത നിലവാരം, ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സാംസ്കാരിക വൈവിധ്യം എന്നിവയാണ് ദുബായുടെ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. 158 നഗരങ്ങളെയാണ് റിപ്പോർട്ടിനായി വിലയിരുത്തിയത്.

ദുബായ്ക്ക് പുറമെ അബുദാബി, റിയാദ്, മനാമ തുടങ്ങിയ മറ്റ് ഗൾഫ് നഗരങ്ങളും പട്ടികയിൽ വൻ മുന്നേറ്റം കാഴ്ചവെച്ചു. ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ടോക്കിയോ, സിംഗപ്പൂർ എന്നിവയാണ് ആഗോള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നിലനിർത്തിയത്.

നഗരങ്ങളുടെ ഭാവി സാധ്യതകൾ വിലയിരുത്തുന്ന ഗ്ലോബൽ സിറ്റീസ് ഔട്ട്‌ലുക്ക് (GCO) റിപ്പോർട്ടിലും ദുബായ് മികച്ച മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നൊവേഷനിലും അടിസ്ഥാന സൗകര്യങ്ങളിലും നടത്തുന്ന സ്ഥിരമായ നിക്ഷേപങ്ങൾ ദുബായുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!