യുഎഇയിലും ലോകമെമ്പാടുമുള്ള ആഘോഷിക്കുന്നവർക്ക് സമാധാനവും സമൃദ്ധിയും നേരുന്നതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
അബുദാബി: യുഎഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ദീപങ്ങളുടെ ഉത്സവമായ ദീപാവലി, ഏവർക്കും സമാധാനവും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ഒരു വർഷം നൽകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ലൂടെയാണ് (പഴയ ട്വിറ്റർ) അദ്ദേഹം തന്റെ ആശംസ പങ്കുവെച്ചത്.
“യുഎഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ. വരും വർഷം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെ,” എന്ന് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ ദീപാവലി ആശംസകൾ നേർന്നിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയും സഹിഷ്ണുതയും വിളിച്ചോതുന്നതാണ് യുഎഇ ഭരണാധികാരികളുടെ ഈ ആശംസാ സന്ദേശങ്ങൾ.