ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ 90 മിനിറ്റ് നീണ്ട അപൂർവ്വ ശസ്ത്രക്രിയ വിജയകരം.
അബുദാബി:അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ (SKMC) ഡോക്ടർമാർ അപൂർവ്വ നേട്ടം കൈവരിച്ചു. ഗർഭപാത്രത്തിനുള്ളിൽ 25 ആഴ്ച പ്രായവും 800 ഗ്രാം ഭാരവുമുള്ള ഭ്രൂണത്തിന്റെ നട്ടെല്ലിന് (സ്പൈന ബിഫിഡ എന്ന വൈകല്യം) വിജയകരമായി ശസ്ത്രക്രിയ നടത്തി.
അമ്മയുടെ വയറ്റിൽ 3 മില്ലിമീറ്റർ വലുപ്പമുള്ള മൂന്ന് ചെറിയ സുഷിരങ്ങളിലൂടെ ക്യാമറയും ഉപകരണങ്ങളും കടത്തി, 90 മിനിറ്റ് കൊണ്ടാണ് ‘ഫീറ്റോസ്കോപിക്’ എന്ന ഈ അതിനൂതന ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ജനനത്തിനു മുൻപ് നടത്തുന്ന ഈ ശസ്ത്രക്രിയ, കുഞ്ഞിന് ഭാവിയിലുണ്ടാകാവുന്ന വൈകല്യങ്ങൾ കുറയ്ക്കാനും നടക്കാനുള്ള ശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. അബുദാബിയുടെ ആരോഗ്യരംഗത്തെ മികവ് വ്യക്തമാക്കുന്നതാണ് ഈ നേട്ടം.