ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്റർനാഷണൽ സിറ്റി 1 ദിശയിൽ പുതിയ ഗതാഗത വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു.
രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഭാഗമായി റാസ് അൽ ഖോർ റോഡിൽ നിന്ന് ഇന്റർനാഷണൽ സിറ്റി 1 ലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. ഇതിന് പകരമായി പുതിയൊരു പ്രവേശന കവാടവും കമ്യൂണിറ്റിയിലേക്ക് കടക്കാനുള്ള ഒരു സമാന്തര റോഡും തുറന്നിട്ടുണ്ട്. വാഹനമോടിക്കുന്നവർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ബദൽ റോഡും സമാന്തര ആക്സസ് റോഡും ഉപയോഗിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.