ദുബായിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളി വിദ്യാർഥി വൈഷ്ണവ് കൃഷ്ണകുമാറി (18) ൻ്റെ മൃതദേഹം ഇന്ന് വെള്ളിയാഴ്ച്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം രാത്രി 9.30 ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ദുബായ് പൊലീസിന്റെ ഫൊറൻസിക് റിപ്പോർട്ടുകൾ പ്രകാരം വിദ്യാർഥിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്.






