അര്‍ജന്‍റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്പോൺസർ സ്ഥിരീകരിച്ചു. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. ഫിഫയിൽ നിന്നുള്ള അനുമതി ലഭിക്കാനുള്ള കാലതാമസമാണ് അർജന്റീന വരാത്തതിന് പിന്നിൽ എന്ന് സ്പോൺസർ പറയുന്നു.
നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ‘ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലാതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ എഎഫ്എയുമായുള്ള ചര്‍ച്ചയില്‍ ധാരണ. കേരളത്തില്‍ കളിക്കുന്നത് അടുത്ത വിന്‍ഡോയില്‍. പ്രഖ്യാപനം ഉടന്‍’ എന്നാണ് സ്‌പോണ്‍സറുടെ ഫേസ്ബുക്ക് പോസ്റ്റ്.






