ദുബായിൽ അൽ വാഹിദയിൽ രാത്രി വൈകി കുഴിച്ചിട്ട മയ ക്കു മരുന്ന് എടുക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി. തുടർന്ന് മ യ ക്കു മരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രണ്ട് അറബ് പൗരന്മാരെ ദുബായ് അപ്പീൽ കോടതി ശിക്ഷിച്ചു.
ഒരാൾക്ക് അഞ്ച് വർഷം തടവും മറ്റൊരാൾക്ക് 12 വർഷം തടവും വിധിച്ചു. ഇരുവർക്കും 100,000 ദിർഹം വീതം പിഴ ചുമത്തി, മോചിതരായതിന് ശേഷം രണ്ട് വർഷത്തേക്ക് ഫണ്ട് കൈമാറുന്നതിന് നിയന്ത്രണങ്ങൾ നേരിടേണ്ടിവരും.
അൽ വാഹിദ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കുഴിയെടുക്കുന്നത് പോലീസ് പട്രോളിംഗ് സംഘം കണ്ടെത്തുകയായിരുന്നു. ഇരുവരും മയ ക്കു മ രുന്നിന്റെ സ്വാധീനത്തിലാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ആദ്യ പ്രതിയുടെ കൈവശം 20 ഗ്രാം ഹാഷിഷും രണ്ടാമത്തെയാളുടെ കൈവശം 100 ഗ്രാം മിക്‌സ്ഡ് മയ ക്കു മ രുന്നും ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.





