ഗ്ലോബൽ വില്ലേജ് സീസൺ 30 ആസ്വദിക്കാൻ ജനസാഗരം ഒഴുകിയെത്തുന്ന സാഹചര്യത്തിൽ, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഗ്ലോബൽ വില്ലേജിൽ ഭക്ഷണത്തിന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിച്ചുവരികയാണ്.
ഗ്ലോബൽ വില്ലേജിൽ 51,000-ത്തിലധികം ഭക്ഷ്യ യൂണിറ്റുകളും 49 കയറ്റുമതികളും ദുബായ് അധികൃതർ നിരീക്ഷിക്കുകയും 200-ലധികം എക്സിബിറ്റർ പെർമിറ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. പ്രാദേശികവും ആഗോളവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും മുനിസിപ്പാലിറ്റി നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ഗ്ലോബൽ വില്ലേജ് സീസൺ 30 ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സീസൺ ആയിരിക്കുമെന്ന് അധികൃതർ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
لأن سلامتكم أولويتنا، تواصل #بلدية_دبي جهودها في الرقابة على الأنشطة الغذائية والمنتجات الاستهلاكية في القرية العالمية، باستخدام أحدث التقنيات ووفق أفضل الممارسات العالمية، لضمان الجودة والسلامة والتأكد من مطابقة المنتجات للمواصفات المعتمدة محلياً وعالمياً. pic.twitter.com/QbUvdE8h4z
— بلدية دبي | Dubai Municipality (@DMunicipality) October 25, 2025





